Uncategorized
ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ ഇന്നലെ നടന്ന പ്രത്യേക കോണ്‍സുലര്‍ ക്യാമ്പില്‍ 224 കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കി
ദോഹ. ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ ഇന്നലെ നടന്ന പ്രത്യേക കോണ്‍സുലര്‍ ക്യാമ്പില്‍ 224 കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കിയതായി എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഖത്തറിലുടനീളം ഇത്തരം പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് തുടരുമെന്ന് എംബസി വ്യക്തമാക്കി.