Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ച് ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് ടീം ഖത്തര്‍

ദോഹ. ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ദിനത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനും, ഫോക്കസ് മെഡിക്കല്‍ സെന്ററും റേഡിയോ മലയാളം 98.6 ഉം ചേര്‍ന്ന് ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ജനപങ്കാളിത്തത്താലും സംഘാടക മികവിലും ശ്രദ്ധേയമായി

രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ സംഘടിപ്പിച്ച ക്യാമ്പില്‍ 100 ഓളം പേര്‍ രക്തം ദാനം ചെയ്യുകയും 200 ഓളം പേര്‍ മെഡിക്കല്‍ ചെക്കപ്പില്‍ ഭാഗമാകുകയും ചെയ്തു.ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ വച്ചു നടത്തിയ പ്രസ്തുത ക്യാമ്പ് ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ്- സെക്രട്ടറി നിഖില്‍ ദാസിന്റെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ സൂരജ് ലോഹിയും പ്രസിഡന്റ് സുഭാല്‍ സുഭഗനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഷന്‍ കോര്‍ഡിനേറ്റര്‍ ഷാജി, ഫോക്കസ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് ഹെഡ് സുധീര്‍,വൈസ് പ്രസിഡന്റ് നയന്‍താര ശ്രീജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഐസിസി മുന്‍ പ്രസിഡന്റ് പി.എന്‍ ബാബു രാജന്‍, ലോക കേരളസഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എന്നിവര്‍ സംഘാടകരെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും ചെയ്തു.

ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ്ൃിന്റെ മറ്റൊരു അഭിമാന സംരംഭമായ ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ പോസ്റ്ററും ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഫോക്കസ് മെഡിക്കല്‍ സെന്റര്‍ സിഇഒ മുഹമ്മദ് ആരീഫ്, ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് വൈസ് ചെയര്‍മാന്‍ റ്റിജു തോമസ് എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ജോയിന്റ് സെക്രട്ടറി ആതിര ജുബിന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുബിന്‍ സണ്ണി സ്വാഗതവും നന്ദി ജോയിന്റ് സെക്രട്ടറി ശ്രീജേഷ് കെ.കെ നന്ദിയും പറഞ്ഞു.
ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് മെഡിക്കല്‍ ഹെഡ് ലക്ഷ്മി പ്രവീണ്‍ വിജയന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഷിനോബ്, അര്‍ജുന്‍ , എക്‌സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത്ത്, ശ്രീജേഷ്, ഷാനി നിഖില്‍,ജിന്‍സി വിപിന്‍, ആദര്‍ശ്, ജുബിന്‍, ദിലീഷ്, സുമിത്, നിഷിദ്, ഇഫ്തിക്കര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button