കേരള ബിസിനസ് ഫോറം ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേ കുടുംബ സംഗമം സംഘടിപ്പിച്ചു
ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കെ ബി എഫ് ഖത്തര്‍, ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയോട് അനുബന്ധിച്ച് കുടുംബ സംഗമം നടത്തി. ഉം അല്‍ അഫായിലുള്ള ഫാം ഹൗസില്‍ വെച്ച് നടന്ന പരിപാടിയില്‍ മുന്നൂറോളം കെ ബി എഫ് കുടുംബാഗങ്ങള്‍ ഒത്തു ചേര്‍ന്നു.
കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും ഫുട്‌ബോള്‍, വോളി ബോള്‍, ചെസ്സ്, ടേബിള്‍ ടെന്നീസ്, ബോര്‍ഡ് ഗെയിംസ് എന്നിങ്ങനെ നിരവധി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു
പ്രസിഡന്റ് അജി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ തുടങ്ങിയ പരിപാടിയില്‍ ഐ ബി പി സി വൈസ് പ്രസിഡന്റ് സന്തോഷ് ടി വി ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍, ട്രഷറര്‍ നൂറുല്‍ഹഖ്, ജയപ്രസാദ് ജെ പി, ഹംസ സഫര്‍, ഷബീര്‍ മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍, വിപിന്‍ വാസു, അജയ് പുത്തൂര്‍, അഭിലാഷ് രാധാകൃഷ്ണന്‍, ഷിംന ജയവല്‍സന്‍, ശിഹാബ് ഷെരീഫ്, ബീന മന്‍സൂര്‍, ബിന്ദു കരുണ്‍, സെറീന ഹംസ, പല്ലവി ജയരാജ്, ബിജു സി കെ, സിന്റ്റോ ജോര്‍ജ്, എന്നിവര്‍ നേത്രത്വം നല്‍കിയ പരിപാടിയുടെ മുഖ്യ സംഘാടകന്‍ ജോയിന്റ് സെക്രട്ടറി സോണി എബ്രഹാം ആയിരുന്നു
കെ ബി എഫ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ നാരായണന്‍ വി എസ്, അബ്ദുല്ല തെരുവത്, ജയരാജ് കെ ആര്‍, ശിഹാബ് ഷെരീഫ്, ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍ എ പി, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി നിഹാദ് അലി, മുതിര്‍ന്ന കെ ബി എഫ് അംഗങ്ങളായ പി എന്‍ ബാബുരാജന്‍, ഉസ്മാന്‍ കല്ലന്‍, ഹൈദര്‍ ചുങ്കത്തറ, ഖലീല്‍ പരീദ്, ഗിരീഷ് പിള്ള, നിഷാം ഇസ്മായില്‍, ഊണ്ണിക്കൃഷ്ണന്‍ നായര്‍, ജലീല്‍ കാവില്‍, അബ്ദുല്‍ റഹ്‌മാന്‍ കരിഞ്ചോല, ഡോക്ടര്‍ ഹംസ വി വി, ജയപാല്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു
അല്‍ സുല്‍ത്താന്‍ മെഡിക്കല്‍സ്, അംവാജ് ഡ്രിങ്കിങ് വാട്ടര്‍, സെര്‍വിക്കോ എന്നിവര്‍ സഹകരിച്ചു
ഖത്തര്‍ ഇന്ത്യ ടഗ് ഓഫ് വാര്‍ അസോസിയേഷനുമായി യോജിച്ചു നടന്ന കെ ബി എഫ് കപ്പ് വടം വലി മത്സരത്തില്‍ പത്തു പുരുഷ ടീമുകളും, അഞ്ചു വനിതാ ടീമുകളും പങ്കെടുത്തു. പുരുഷന്മാരുടെ ഒന്നാം സമ്മാനം അംവാജ് ഡ്രിങ്കിങ് വാട്ടര്‍ സ്‌പോണ്‍സര്‍ ചെയ്ത സാക് ബി ടീം ടീമും, വനിതകളുടെ ഒന്നാം സമ്മാനം ഷാര്‍പ് ഹീല്‍സ് ഓറഞ്ച് ടീമും നേടി