ഖത്തര്‍-നിലബൂര്‍ കൂട്ടം സ്‌പോര്‍ട്‌സ് ഈവ് – 2024 വഴിക്കടവും നിലമ്പൂരും സംയുക്ത ചാമ്പ്യന്മാര്‍
ദോഹ. ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ നിലമ്പൂര്‍ കൂട്ടം നടത്തിയ സ്‌പോര്‍ട്‌സ് ഈവ് – 2024 ആവേശകരമായ കായിക മത്സരങ്ങളോടുകൂടി സമാപിച്ചു. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം 300 ല്‍ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സ്‌പോര്‍ട്‌സ് ഈവ് – 2024, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇപി അബ്ദുറഹിമാന്‍ ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി, നിലമ്പൂര്‍ കൂട്ടം ഉപദേശകസമിതി ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, എം.ടി നിലമ്പൂര്‍, രാജേഷ് നിലമ്പൂര്‍, കേശവദാസ്, ഉണ്ണി, സലീം എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബി ചുങ്കത്തറ സ്വാഗതവും ട്രഷറര്‍ സൈമണ്‍ നന്ദിയും പറഞ്ഞു.
തുല്യപോയിന്റുകള്‍ ലഭിച്ച വഴിക്കടവും നിലമ്പൂരും സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2024 ന്റെ സംയുക്ത ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ടു. ചുങ്കത്തറ പഞ്ചായത്ത് റണ്ണേഴ്‌സ് അപ്പ് ആയി.
വാശിയെറിയ ഫുട്ബാള്‍ മത്സരത്തില്‍ മൂത്തേടം പഞ്ചായത്തിനെ തോല്‍പ്പിച്ചു കരുളായി ജേതാക്കളായി.
ഗറാഫ പെര്‍ലിംഗ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചു നടന്ന പരിപാടിയില്‍ ജേതാക്കള്‍ക്ക് രക്ഷാധികാരികളായ എം.ടി നിലമ്പൂര്‍, രാജേഷ്, ജംഷി ആര്‍ഗസ്, ട്രോഫി നല്‍കി. മറ്റു മത്സരാര്‍ത്ഥികള്‍ക്കുള്ള മെഡലുകള്‍ ഭാരവാഹികളായ മുജിമോന്‍, റിയാസ്, ജാഫര്‍ കരുളായി, സെയ്ത്, അസ്‌കര്‍, പ്രശാന്ത്, റിതേഷ് ബാബു, എം.ടി വാഹിദ്, സല്‍മാന്‍, ഷിഹാബ്, ബിസ്മില്‍, ശാലീന, ഷീതള്‍, ഫിദ, ജുബീന, പഞ്ചായത്ത് ടീം മാനേജര്‍മാരും ചേര്‍ന്ന് മെഡലുകളും സമ്മാനിച്ചു.