കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2024 ഇന്ന്
ദോഹ :ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്സ്പാറ്റ്സ് സ്പോര്‍ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2024 ഇന്ന് രാവിലെ 7 മണി മുതല്‍ ദുഹൈലിലെ യൂണിവേഴ്സിറ്റി ഓഫ് ദോഹ സയന്‍സ് ആന്റ് ടെക്നോളജി ഗ്രൗണ്ടില്‍ വച്ച് നടക്കും. കേരളത്തിലെ 13 ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ കളത്തില്‍ ഇറങ്ങുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ 600 ലധികം കായികതാരങ്ങള്‍ പങ്കെടുക്കും . വൈകുന്നേരം 3 മണിക്ക് നടക്കുന്ന ടീം പരേഡില്‍ ഇന്ത്യയുടെയും ഖത്തറിന്റെയും കായിക നേട്ടങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും വിളിച്ചറിയിക്കുന്ന പ്ലോട്ടുകളും കലാരൂപങ്ങളും അവതരിപ്പിക്കും. ഖത്തറിലെ കായിക സാംസ്‌കാരിക രംഗത്തെ സ്വദേശി പ്രമുഖര്‍, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ , വിവിധ അപെക്സ് ബോഡി ഭാരവാഹികള്‍, പ്രവാസി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.