പി ഹരീന്ദ്രനാഥിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ്
അമാനുല്ല വടക്കാങ്ങര
ദോഹ :ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ പ്രമുഖ ചരിത്രകാരനും ഇന്ത്യ ഇരുളും വെളിച്ചവും ,മഹാത്മാ ഗാന്ധി കാലവും കര്‍മ്മ പര്‍വവും എന്നീ ഗ്രന്ഥ രചനയിലൂടെ ഏറെ ശ്രദ്ധേയനുമായായ പി ഹരീന്ദ്രനാഥിന് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ് .ഭാര്യ ബിന്ദുവോടൊപ്പം ഖത്തറില്‍ എത്തിയ ഹരീന്ദ്രനാഥിന് ഖത്തര്‍ ലിറ്റററി ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു .ആഷിക് അഹമ്മദ് ,എം പി ഇല്യാസ് ,ഫൈസല്‍ അരോമ ,നാസര്‍ നീലിമ, ഹയിസം,കരിങ്കീരി മൂസ ,റഷീദ് കനോത്ത്,ഹംസ കരിയാട് ,എടവത് കണ്ടി ഹമീദ് ,അസ്മ അബ്ദുല്‍ നാസര്‍ ,ഷമീമ സത്താര്‍ ,ഷഹന മൂസ്സ എന്നിവര്‍ കുടുംബ സമേതം എത്തിയ ഹരീന്ദ്രനാഥിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു .
പി ഹരീന്ദ്രനാഥിന് ഖത്തര്‍ ഇന്ത്യന്‍ ലിറ്റററി ഫോറം ഇന്ന് രാത്രി 7 മണിക് ഖത്തറിന്റെ പൊതു സ്വീകരണം ഒരുക്കുന്നു . സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിലാണ് പരിപാടി