
ഡോം ഖത്തര്‍ ഇഫ്താര്‍ വിരുന്ന് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മ ഡയസ്പോറ ഓഫ് മലപ്പുറം പൊഡാര്‍ പേള്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളും ഡോം ഖത്തറിന്റെ അംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ മലപ്പുറത്തിന്റെ തനത് ആതിഥ്യമാണ് അനുഭവവേദ്യമായത്.

വനിത വിംഗും, വിദ്യാര്‍ഥി വിംഗുമൊക്കെ സജീവമായപ്പോള്‍ ഇഫ്താര്‍ സംഗമം കൂട്ടായ്മയുടെ വിജയമായി .