Breaking News
സകാത്തുല്‍ ഫിത്വര്‍ സ്വീകരിക്കാന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയേയും ഖത്തര്‍ ചാരിറ്റിയേയും അധികാരപ്പെടുത്തി എന്‍ഡോവ്മെന്റ്, ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം
ദോഹ. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിക്കും ഖത്തര്‍ ചാരിറ്റിക്കും വിശുദ്ധ റമദാന് മാസത്തില്‍ ഈദുല്‍ ഫിത്വര്‍ നമസ്കാരം വരെ സകാത്തുല്‍ ഫിത്വര്‍ സ്വീകരിക്കാന്‍ എന്‍ഡോവ്മെന്റ്, ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയം അനുമതി നല്കി. ഒരാള്‍ക്ക് 15 റിയാല്‍ എന്ന തോതിലാണ് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി, ഖത്തര്‍ ചാരിറ്റി എന്നിവയുടെ കൗണ്ടറുകളില്‍ സകാത്തുല്‍ ഫിത്വര്‍ സ്വീകരിക്കുവാന്‍ സംവിധാനമുണ്ട്.