
Local News
ദിയ മരിയ ടെല്സണ് ഖത്തര്‍ മിനിസ്ട്രിയുടെ ആദരവ്
ദോഹ. 2022-23 അക്കാദമിക വര്‍ഷത്തിലെ സിബിഎസ് സി 10 ബോര്‍ഡ് പരീക്ഷയില്‍ ഖത്തറിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് (99.2%)വാങ്ങി വിജയിച്ച സംസ്‌കൃതി കുടുംബാംഗം ദിയ മരിയ ടെല്സണ് ഖത്തര്‍ മിനിസ്ട്രിയുടെ ആദരവ് ഏറ്റുവാങ്ങി. ഡിപിഎസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന കോഴിക്കോട് ജില്ലയിലെ പാറോപ്പടി മാങ്ങൻ വീട്ടിൽ ടെൽസൺ തോമസിന്റെയും നമിതറാണിയുടേയും മകളാണ് .ജോഹൻ തോമസ് സഹോദരനാണ് .പിതാവ് തോമസ് ഖത്തറിലെ കിയോ ഇന്റെർനാഷണൽ കണ്സൽട്ടൻസിലെ സീനിയർ സിവിൽ എൻജിനിയർയാണ് .
ദോഹയിലെ വിവിധ നൃത്യ മത്സരങ്ങളിൽ വിജയം നേടിയിട്ടുള്ള ദിയ മികച്ച ഒരു നർത്തകി കൂടിയാണ്.