ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ‘ഹിമ്യാന്‍’ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി
ദോഹ: മൂന്നാം സാമ്പത്തിക മേഖലയുടെ തന്ത്രത്തിന് അനുസൃതമായും രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന്റെ ചട്ടക്കൂടിലും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഹിമ്യാന്‍ ഡെബിറ്റ് കാര്‍ഡിന്റെ ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചു. ഖത്തറില്‍ ലഭ്യമായ ഇ-പേയ്മെന്റ് സൊല്യൂഷനുകളുടെ ഗുണപരമായ കൂട്ടിച്ചേര്‍ക്കലായി ഈ ലോഞ്ച് അടയാളപ്പെടുത്തുകയും പ്രാദേശിക ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള ഓഫറുകള്‍ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് അനുസൃതമായി രാജ്യത്തെ അതിന്റെ മുഴുവന്‍ സാമ്പത്തിക ശേഷിയും അഴിച്ചുവിടാന്‍ പ്രാപ്തമാക്കുന്നതിനൊപ്പം തന്നെ നവീകരണത്തിലും കാര്യക്ഷമതയിലും നിക്ഷേപക സംരക്ഷണത്തിലും പ്രാദേശികമായി നയിക്കുന്ന ഒരു സാമ്പത്തിക വിപണി കെട്ടിപ്പടുക്കുകയാണ് മൂന്നാം സാമ്പത്തിക മേഖലയുടെ തന്ത്രം ലക്ഷ്യമിടുന്നത്. ക്യുസിബിയുടെ ഉടമസ്ഥതയിലുള്ള രജിസ്റ്റര്‍ ചെയ്ത ഖത്തരി ബ്രാന്‍ഡിലുള്ള ആദ്യത്തെ ദേശീയ ഇ-കാര്‍ഡാണ് ഹിമ്യാന്‍. ഫിന്‍ടെക് സേവനങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനുള്ള അതിന്റെ തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് ഈ കാര്‍ഡ്.