Breaking News

പുണ്യരാവില്‍ പെയ്തിറങ്ങിയത് 50 മില്യണ്‍ റിയാലിന്റെ കാരുണ്യ വര്‍ഷം


അമാനുല്ല വടക്കാങ്ങര

ദോഹ: ലോകത്തിലെ ഏറ്റവും വലിയ അനാഥ നഗരം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ശേഖരിക്കുന്നതിനായി ഇരുപത്തേഴാം രാവിന് ഖത്തര്‍ ചാരിറ്റി നടത്തിയ ചാരിറ്റി ഡ്രൈവില്‍ മൂന്ന് മണിക്കൂറില്‍ പെയ്തിറങ്ങിയത് 50 മില്യണ്‍ റിയാലിന്റെ കാരുണ്യ വര്‍ഷം .കത്താറ കള്‍ച്ചറല്‍ വില്ലേജിലെ അല്‍-ഹിക്മ സ്‌ക്വയറില്‍ നടന്ന ’27-ാം നൈറ്റ് ചലഞ്ച്’ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ഡോ. അബ്ദുള്‍ റഹ്‌മാന്‍ അല്‍ ഹറാമിക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ അബ്ദുല്ല അല്‍-ഗഫ്രി, മുഹമ്മദ് അദ്നാന്‍ എന്നിവരും പങ്കെടുത്തു.
സ്വദേശികളും വിദേശികളുമടക്കം നൂറ് കണക്കിനാളുകളാണ് ചാരിറ്റി ഡ്രൈവിന്റെ ഭാഗമായത്. ഏറ്റവും വലിയ സംഭാവന 20 ലക്ഷമായിരുന്നു. മൊത്തം 50070168 റിയാല്‍ ലഭിച്ചു.

Related Articles

Back to top button
error: Content is protected !!