Uncategorized
ഹുമൈറ അബ്ദുല്‍ വാഹിദിന്റെ സദ് ചിന്തയിലൂടെ ആരോഗ്യം പ്രകാശനം ചെയ്തു
ദോഹ. ഖത്തറിലെ സാമൂഹിക പ്രവര്‍ത്തക ഹുമൈറ അബ്ദുല്‍ വാഹിദിന്റെ സദ് ചിന്തയിലൂടെ ആരോഗ്യം പ്രകാശനം ചെയ്തു. ഐസിസി മുമ്പൈ ഹാളില്‍ നടന്ന ചടങ്ങില്‍ ഒലീവ് സ്‌കൂള്‍ ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെന്റ് ശൈലജ കുമാരി നടുമുറ്റം പ്രസിഡന്റ് സന നസീമിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഡോ.താജ് ആലുവ, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സ്മിത ആദര്‍ശ്, ഖ്യൂ മാസ് ഭാരവാഹികളായ റിജാല്‍ കിടാരന്‍, സുഹൈല്‍ മനോളി, റിസ്വാന്‍ ചാലക്കര, നടുമുറ്റം പ്രവര്‍ത്തകരായ നജ്‌ല, സജിന സാക്കി, ഫാത്തിമ തസ്നീം, എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ അബ്ദുല്‍ വാഹിദ് സ്വാഗതം പറഞ്ഞു, സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പരിപാടിയില്‍ വസീം അബ്ദുല്‍ വാഹിദ് കഥാകാ ബൊക്കെ കൊടുത്ത് ആദരിച്ചു. സുലൈഖ ബംഗക്കണ്ടി (എഴുത്തു കാരിയുടെ ഉമ്മ ), ആയിഷ നയീം, മുഹസിന നിസ്താര്‍, രേഷ്മ നിയാസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.