Uncategorized
ഖത്തറില്‍ എട്ട് മാസം പ്രായമായ മലയാളി കുഞ്ഞ് അന്തരിച്ചു
ദോഹ : ഖത്തറില്‍ എട്ട് മാസം പ്രായമായ മലയാളി കുഞ്ഞ് അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശിയായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇന്ന് (ഞായറാഴ്ച) മരണപ്പെടുകയായിരുന്നുവെന്ന് അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല അറിയിച്ചു. ഖത്തറിലെ സിദ്ര ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ നാലു മക്കളില്‍ ഇളയ കുട്ടിയാണ് മരിച്ചത്. ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ് എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.