Local News

ഇരുപത്തിനാലാമത് വാര്‍ഷികം സമുചിതമായി ആഘോഷിച്ച് വെല്‍കെയര്‍ ഗ്രൂപ്പ്

ദോഹ. ഇരുപത്തിനാലാമത് വാര്‍ഷികം സമുചിതമായി ആഘോഷിച്ച് വെല്‍കെയര്‍ ഗ്രൂപ്പ് . 24 വര്‍ഷങ്ങളായുള്ള ജീവനക്കാരുടെ ഇടപഴകലിന്റെയും സ്റ്റാഫ് വികസനത്തിന്റെയും വിജയമായാണ് വെല്‍കെയര്‍ ദിനം , വൈബഥോണ്‍ 2024 എന്ന പേരില്‍ ഹോളി ഡേ ഇന്‍ ഹോട്ടലില്‍ ആഘോഷിച്ചത്.

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വെല്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുക്താര്‍ , മാനേജിംഗ് ഡയറക്ടര്‍ അഷറഫ് കെ.പി എന്നിവര്‍ ഗ്രൂപ്പിന്റെ ജൈത്രയാത്രയില്‍ ജീവനക്കാരുടെ പ്രതിബദ്ധതയുള്ള സേവനങ്ങളെ എടുത്ത് പറഞ്ഞു.

‘ഞങ്ങളുടെ ജീവനക്കാര്‍ ഞങ്ങളുടെ വിജയത്തിന്റെ ആണിക്കല്ലാണ്, അവരുടെ കഠിനാധ്വാനം, സര്‍ഗ്ഗാത്മകത, പ്രതിബദ്ധത എന്നിവയാണ് വൈബഥോണ്‍ 2024 ആഘോഷിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ അഷറഫ് കെ.പി പറഞ്ഞു.

കായിക മത്സരങ്ങള്‍, കല സാംസ്‌കാരിക പ്രകടനങ്ങള്‍ ,ദീര്‍ഘകാലം സേവനമനുഷ്ഠിക്കുന്ന ജീവനക്കാരെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ വൈബഥോണ്‍ 2024 നെ സവിശേഷമാക്കി.

ഭാവി തലമുറയുടെ വികസനത്തില്‍ സജീവമായ പങ്ക് വഹിക്കുന്നതില്‍ വെല്‍കെയര്‍ ഗ്രൂപ്പിന്റെ നിരന്തര പരിശ്രമം ഖത്തര്‍ യൂണിവേഴ്സിറ്റി ഡീനും പ്രൊഫസറുമായ ഡോ. മുഹമ്മദ് ഇസ്ഹാം, ദോഹ സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ലീഡ് ഇന്‍സ്ട്രക്ടര്‍ നോര്‍മന്‍ വോങ് എന്നിവരുടെ സാന്നിധ്യം അടയാീളപ്പെടുത്തി.

വെല്‍കെയര്‍ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത പ്രയത്‌നങ്ങള്‍ക്കുള്ള അംഗീകാരമായി ഖത്തര്‍ ചാരിറ്റി പ്രതിനിധികള്‍ അവരുടെ പ്രശംസാപത്രം നല്‍കി ആദരിച്ചു.

വെല്‍കെയര്‍ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയും ഐസിബിഎഫിനുള്ള പിന്തുണയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവയും മുന്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനും ഊന്നിപ്പറഞ്ഞു.

ഖത്തറിലുടനീളം 90-ലധികം ഫാര്‍മസികളും 100-ലധികം ബ്രാന്‍ഡുകളും വിതരണം ചെയ്യുന്ന വെല്‍കെയര്‍ ഗ്രൂപ്പ്, ജീവനക്കാരുടെ ക്ഷേമത്തോടുള്ള പ്രതിബദ്ധത മുന്‍ഗണനയായി നിലനിര്‍ത്തിക്കൊണ്ടാണ് ഖത്തറിലെ തങ്ങളുടെ ജൈത്രയാത്ര തുടരുന്നത്.

Related Articles

Back to top button
error: Content is protected !!