ലേണ്‍, ലീവ് , ലീഡ് നേതൃ പരിശീലന ക്‌ളാസ്സ് സംഘടിപ്പിച്ചു
ദോഹ: വിമന്‍ ഇന്ത്യ ഖത്തറിന്റെ നേതൃനിരയിലുള്ള വനിതകള്‍ക്കായി ലേണ്‍,ലീവ് ,ലീഡ് എന്ന തലക്കെട്ടില്‍ നേതൃ പരിശീലന ക്‌ളാസ്സ് സംഘടിപ്പിച്ചു.
പരസ്പരമുള്ള ആശയ വിനിമയവും, വിശ്വസ്ഥതയും കൃത്യമായ അറിവുമാണ് നേതൃത്വം നേടിയെടുക്കേണ്ട ഒന്നാമത്തെ ഗുണം. നേടിയെടുത്ത അറിവുകള്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത് അവരെ കൂടെ തങ്ങളുടെ മാര്‍ഗത്തില്‍ എത്തിക്കുക എന്നതും, തന്റെ കൂടെ ഉള്ളവരുടെ കഴിവുകള്‍ കണ്ടെത്തി വേണ്ട പ്രചോദനവും, പ്രോത്സാഹനവും നല്‍കി അവരെ വളര്‍ത്തി കൊണ്ട് വരിക ,നല്ല ഒരു ശ്രോതാവായിരിക്കുക തുടങ്ങിയ ഗുണങ്ങള്‍ കൂടെ നേതൃത്വത്തിലുള്ളവര്‍ ആര്‍ജിക്കേണ്ടതാണെന്നും ഫീഡ് ബാക്ക് അന്വേഷണങ്ങളേക്കാള്‍ ഫീഡ് ഫോര്‍വേര്‍ഡിനുള്ള മാര്‍ഗങ്ങളാണ് വേണ്ടതെന്നും ട്രയിനറായി പരിപാടി നിയന്ത്രിച്ച മുന്‍ കേരള മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍
ഡോ സുഷീര്‍ ഹസ്സന്‍ അഭിപ്രായപ്പെട്ടു. നിരവധി ആക്റ്റിവിറ്റികളിലൂടെയാണ് അദ്ദേഹം പരിശീലന സെഷന്‍ അവതരിപ്പിച്ചത്.
ശബാന ഹാഷിമിന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ വിമന്‍ ഇന്ത്യ ഖത്തര്‍ വൈസ് പ്രസിഡന്റ് ഷംല റഷീദ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇലൈഹി സബീല നന്ദിയും പറഞ്ഞു.