
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു
ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദിഖിന്റെ മകന്‍ അഷ്‌റഫ് 22 വയസാണ് മരിച്ചത്.
ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അഷ്‌റഫിന്റെ മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ കൊണ്ടുപോകുമെന്ന് കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി അല്‍ എഹ്‌സാന്‍ ചെയര്‍മാന്‍ മഹബൂബ് നാലകത്ത് അറിയിച്ചു. സഫിയയാണ് മാതാവ്.