Breaking News
2024ന്റെ ആദ്യ പകുതിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട്പേഷ്യന്റ്സ് ക്‌ളിനിക്കുകളില്‍ ചികില്‍സക്കെത്തിയത് 14 ദശലക്ഷത്തിലധികം പേര്‍

ദോഹ: 2024ന്റെ ആദ്യ പകുതിയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഔട്ട്പേഷ്യന്റ്സ് ക്‌ളിനിക്കുകളില്‍ ചികില്‍സക്കെത്തിയത് 14 ദശലക്ഷത്തിലധികം പേരെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 11 ദശലക്ഷത്തിലധികം ലബോറട്ടറി
പരിശോധനകള്‍ നടത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഔട്ട്പേഷ്യന്റ് വിഭാഗം 2024 ജനുവരി മുതല്‍ ജൂണ്‍ വരെ 1,428,627 സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി 11,759,079 പരിശോധനകള്‍ നടത്തി.
ഒമ്പത് സ്‌പെഷ്യലിസ്റ്റ് ആശുപത്രികളും മൂന്ന് കമ്മ്യൂണിറ്റി ആശുപത്രികളുമടക്കം 12 ആശുപത്രികളാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ളത്. കൂടാതെ ആംബുലന്‍സ് സേവനവും ഹോം കെയര്‍ സേവനങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.