
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് ഷാബോ കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിലെ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ തടഞ്ഞു. 508 ഗാം ഷാബോയാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ബാഗുകളുടെ കണ്‍സെയിന്‍മെന്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അതിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചു.
നേരത്തെ, ജൂലൈ ഏഴിന് സംഗീതോപകരണത്തിനുള്ളില്‍ ഒളിപ്പിച്ച ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും കസ്റ്റംസ് പരാജയപ്പെടുത്തിയിരുന്നു.