Local News
എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിനെ ആദരിച്ചു
ദോഹ. എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നാഷണല്‍ കൗണ്‍സില്‍ ചെയര്‍മാനായി നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ
പ്രവാസി ബന്ധു ഡോ:എസ്. അഹമ്മദിനെ കോഴിക്കോട്ട് നടന്ന ജില്ലാ സമ്മേളന വേദിയില്‍ വച്ച് മുന്‍മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു
കെ.എന്‍ എ . അമീര്‍,ഒമാനില്‍ നിന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത റോയല്‍ ഒമാന്‍ പോലീസ് മേധാവി അബ്ബാസിയ ഹാമദ് അല്‍-ശിമാലി ,കബീര്‍ സലാലാ , മുഹമ്മദ് ഹിഷാം, സേതുമാധവന്‍,ലൈജു റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.