
Uncategorized
ഖത്തര്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി
ദോഹ.ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി
തിങ്കളാഴ്ച റിയാദില്‍ നടന്ന ജിസിസിയും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ക്കായുള്ള സംയുക്ത മന്ത്രിതല യോഗത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയില്‍, പൊതു താല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ക്ക് പുറമെ ഇരുരാജ്യങ്ങളുടെയും ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു