ആഘോഷങ്ങള്‍ സൗഹൃദ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ വേദിയാക്കണം: സന്തോഷ് ടി കുരുവിള
ദോഹ: എല്ലാ ആഘോഷങ്ങളും സൗഹൃദവും മാനുഷിക ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതാകണമെന്നും അതിലൂടെ പരസ്പരം സ്‌നേഹവും സന്തോഷവും പങ്കുവെക്കുകയും അവയുടെ അവസാനം കരുതലിന്റെ കൈത്താങ്ങലിന്റെയും മാനുഷിക മൂല്യങ്ങള്‍ ഉളവാക്കുന്ന മനുഷ്യനെ സൃഷ്ടിക്കുന്നതുമാവണമെന്ന് പ്രമുഖ സിനിമ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള അഭിപ്രായപ്പെട്ടു.
തിരുവല്ല മാര്‍ത്തോമാ കോളജ് അലുംനി ദോഹ ചാപ്റ്ററിന്റെ ഓണാഘോഷം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുവായിരുന്നു അദ്ദേഹം .
അലുംനി പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ ആകാര സൗന്ദര്യത്തിലൂടെയല്ല മറിച്ചു പ്രവര്‍ത്തിയിലൂടെയാണ് യഥാര്‍ത്ഥ സൗന്ദര്യം വെളിവാക്കുന്നതെന്നും അതിനു ഉദാഹരണമാണ് മഹാബലി തമ്പുരാന്‍ എന്ന അസുര രാജാവെന്നും ബിര്‍ള സ്‌കൂള്‍ മലയാളം വിഭാഗം മേധാവി ഷിജു പി ആര്‍ തന്റെ ഓണസന്ദേശത്തിലൂടെ ഓര്‍മിപ്പിച്ചു .
വയനാട്ടിലെ പ്രകൃതി ദുരിന്തത്തില്‍ മരണമടഞ്ഞവര്‍ക്കു അനുശോചനം നേര്‍ന്നു കൊണ്ട് പരിപാടികള്‍ ആരംഭിച്ചു .ജനറല്‍ സെക്രട്ടറി നിഷ ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷീല സണ്ണി നന്ദിയും പറഞ്ഞു.
10, 12ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ അലുംനി കുടുംബങ്ങളെ മീറ്റിംങ്ങില്‍ വെച്ച് ആദരിച്ചു.അലുംനി സീനിയര്‍ അംഗങ്ങളായ സാമുവേല്‍ വര്ഗീസ് , റിജോ ജേക്കബ് എന്നിവര്‍ അതിഥികള്‍ക്കു സ്‌നേഹോപഹാരം സമ്മാനിച്ചു.
തുടര്‍ന്ന് വിഭവസമൃദ്ധയമായ ഓണസദ്യയും, തിരുവാതിരയും കലാപരിപാടികളും അരങ്ങേറി.കലാപരിപാടികള്‍ക്കു ആനവണ്ടി ബീറ്റ്‌സ് നേതൃത്വം നല്‍കി .പ്രോഗ്രാം സീന റോണി നിയന്ത്രിച്ചു
പരിപാടികള്‍ക്ക് ജേക്കബ് മാത്യു , ജെന്‍സണ്‍ തോമസ് ,സിബു എബ്രഹാം , റോണി മാത്യു ,
ലിജോ രാജു ,സിജു സാം മോഹന്‍ ,റജി വര്ഗീസ് ,ജിജി ജോണ്‍ ,ജോസഫ് വര്ഗീസ് ,ജെയിംസ് പാലങ്ങാട്ടില്‍ ,ഷീന്‍ ചെറിയാന്‍ പീറ്റര്‍ ,ബിന്ദു ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി .