Local News
മവാഖ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ദോഹ.മണിയൂര്‍ പഞ്ചായത്ത് നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ മവാഖ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാവിലെ നസീം മെഡിക്കല്‍ സെന്റര്‍ സി റിങ് റോഡ് ബ്രാഞ്ചില്‍ സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളെസ്‌ട്രോള്‍, ബി.എം.ഐ, ഡോക്ടര്‍ പരിശോധന എന്നിവ സൗജന്യമായി നടത്തുന്നതാണ്. മവാഖും നസീം ഹെല്‍ത് കെയറും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഹെല്‍പ്ഡെസ്‌കും ഉണ്ടാകുമെന്ന് മവാഖ് ഭാരവാഹികള്‍ അറിയിച്ചു.