ഇന്‍ഡോ അറബ് ന്യുമിസ്മാറ്റിക്, ഫിലാറ്റലി & ഹെറിട്ടേജ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു
ദോഹ : ഖത്തര്‍ ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക് സെന്ററിലെ ഇന്ത്യന്‍ അംഗങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡോ അറബ് ന്യുമിസ്മാറ്റിക്, ഫിലാറ്റലി & ഹെറിട്ടേജ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. തൃശ്ശൂര്‍ ആര്‍ട്‌സ് സെന്ററില്‍് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഓണസദ്യ, വിവിധ ഓണക്കളികള്‍ പ്രശ്‌നോത്തരി, മാജിക് ഷോ എന്നിവ ഓണാഘോഷ പരിപാടികളുടെ മാറ്റു കൂട്ടി.
ലോകരാജ്യങ്ങളുടെ വ്യത്യസ്ത നാണയങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച നാണയ പൂക്കളം വ്യത്യസ്തമായ അനുഭവമാണ് പകര്‍ന്നു നല്‍കിയത്.
രഞ്ജിത്ത് ചെമ്മാടിന്റെ നാണയശേഖരത്തില്‍ നിന്നുള്ള ലോക രാജ്യങ്ങളുടെ നാണയങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പൂക്കളത്തിന് ഡോക്ടര്‍ ആര്യ കൃഷ്ണന്‍, അംബിക കൃഷ്ണന്‍ ഉണ്ണി, ഡോക്ടര്‍ അഭിഷേക് കൃഷ്ണന്‍,റഹിമ മുബാറക് , ഹയ ഷമല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആദ്യ ബാഡ്ജ് വിതരണം അംബിക കൃഷ്ണന്‍ ഉണ്ണി, മുഹമ്മദിന് നല്‍കിക്കൊണ്ട് ആഘോഷ പരിപാടികളുടെ ആരംഭം കുറിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗം ചീഫ് കോഡിനേറ്റര്‍ ഡോക്ടര്‍ മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ജയന്‍ ഓര്‍മ്മ അധ്യക്ഷം വഹിച്ചു.
വേണുഗോപാല്‍, സെക്രട്ടറി സുരേഷ് ബാബു, സുബൈര്‍ കെ എസ്. എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
രഞ്ജിത്ത് ചെമ്മാട് ക്വിസ് മാസ്റ്റര്‍ ആയി സാംസ്‌കാരിക പൈതൃക വിഷയങ്ങളിലുള്ള പ്രശ്‌നോത്തരി സംഘടിപ്പിച്ചു.
വ്യത്യസ്തങ്ങളായ ഓണക്കളികളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വേണുഗോപാല്‍, ഡോക്ടര്‍ മൊയ്തീന്‍ കുട്ടി, ജയന്‍ ഓര്‍മ്മ എന്നിവര്‍ സമ്മാനാര്‍ഹര്‍ക്കുള്ള നാണയങ്ങളും കറന്‍സികളും സംഭാവന ചെയ്തു.
സലീം ഓണപ്പാട്ട് അവതരിപ്പിക്കുകയും യോഗ മാസ്റ്റര്‍ പൃഥ്വിരാജ് യോഗയുടെ പ്രാധാന്യം വിവരിക്കുകയും ലളിതമായ ചില വ്യായാമങ്ങള്‍ അവതരിപ്പിച്ചു കാണിക്കുകയും ചെയ്തു. പ്രശസ്ത മജീഷ്യനായ ജയന്‍ ഓര്‍മ്മ വേദിയില്‍ വ്യത്യസ്തമായ മാജിക് ഷോ അവതരിപ്പിച്ചു.
അംബിക കൃഷ്ണന്‍ ഉണ്ണി, ജയന്‍ ഓര്‍മ, ഷാനു വലിയകത്ത്, സുരേഷ് ബാബു രഞ്ജിത്ത് ചെമ്മാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.