Local News
തളിക്കൂട്ടം ഖത്തര്‍ ഓണാഘോഷവും നോര്‍ക്ക ഐസിബിഎഫ് അംഗത രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു
ദോഹ. തളിക്കൂട്ടം ഖത്തര്‍ ഓണാഘോഷവും നോര്‍ക്ക ഐസിബിഎഫ് അംഗത രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. ബര്‍വ്വ വില്ലേജ് ന്യൂ കാലിക്കറ്റ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ തളിക്കൂട്ടം ഖത്തര്‍ സെക്രട്ടറി സജിത്ത് സ്വാഗതം പറഞ്ഞു അഹ്‌മദ് കബീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐസിബിഎഫ് മാനേജിംഗ് കമ്മറ്റിയംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും സിദ്ധീഖ് ചെറുവല്ലൂരും പങ്കെടുത്തു. പരിപാടിയില്‍ എല്‍.കെ.എസ് മെമ്പര്‍ അഹ്‌മദ് കബീറിനെ ആദരിച്ചു തുടര്‍ന്ന് തളിക്കൂട്ടം ഖത്തര്‍ അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു പിവി നാസര്‍ യോഗത്തില്‍ നന്ദി പറഞ്ഞു