ഖത്തര്‍ പ്രവാസി കൊയിലാണ്ടി സ്വദേശി അബ്ദുറഹിമാന്‍ പറമ്പിലിന് ഹ്യൂമണ്‍ റിസോര്‍സ് മാനേജ്‌മെന്റില്‍ പി എച് ഡി
ദോഹ: ”ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളില്‍ തൊഴില്‍പരവും കുടുംബപരവുമായ സമ്മര്‍ദങ്ങള്‍ ആരോഗ്യത്തിലും തൊഴില്‍ നിപുണതയിലും ഉണ്ടാക്കുന്ന സ്വാധീനവും പരിണിതഫലവും” എന്ന ഗവേഷണ വിഷയത്തില്‍ അരുണാചല്‍ പ്രദേശ് -അരുണോദയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
17 വര്‍ഷത്തെ പ്രവാസ ജീവിതത്തോടൊപ്പം സൈക്കോളജിയിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും നേടിയ ബിരുദാനന്തര ബിരുദവുമാണ് പ്രസ്തുത വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കാന്‍ അദ്ദേഹത്തിന് സഹായകമായത്. പ്രവാസ ജീവിതത്തില്‍ പൊതുപ്രവര്‍ത്തന രംഗത്തും ജീവകാരുണ്യമേഖലയിലും കായിക മേഖലയിലും സജീവ സാന്നിധ്യമാണ് അദ്ദേഹം. നിലവില്‍ ഖത്തര്‍ കെഎംസിസി കൊയിലാണ്ടി മണ്ഡലം ഉപാധ്യക്ഷന്‍, വെല്‍നെസ്സ് സ്‌പോര്‍ട്‌സ് ക്ലബ് മെമ്പര്‍, കെഎംസിസി ഖത്തര്‍ ടോസ്റ്റ് മാസ്റ്റര്‍ ക്ലബ് ചാര്‍ട്ടേര്‍ഡ് പ്രസിഡന്റ്, സിജി ഖത്തര്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഖത്തറിലെ ലുസൈലില്‍ ഖത്തരി ദിയാര്‍ കമ്പനിയില്‍ ഡവലപ്മെന്റ്, പ്ലാനിങ് ആന്‍ഡ് പെര്‍മിറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി- പുറക്കാട് സ്വദേശി ആണ്. കൊയിലാണ്ടി സ്വദേശി ഹസീനയാണ് ഭാര്യ. 3 കുട്ടികള്‍ ഉണ്ട്.