Uncategorized
ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മറ്റി നേതാക്കള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ദോഹ: ഐ സി എഫ് ഖത്തര്‍ നാഷണല്‍ കമ്മറ്റി നേതാക്കള്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഐ സി എഫ് നടത്തുന്ന സാന്ത്വന, സേവന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും ഐ സി എഫ് പൂര്‍ണ്ണമായും സഹകരിക്കുകയും സഹായങ്ങളുണ്ടാവുകയും ചെയ്യുമെന്നും ഖത്തര്‍ നേതാക്കള്‍ അറിയിച്ചു.
ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍, വൈസ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് സഖാഫി, സെക്രട്ടറിമാരായ മുഹമ്മദ് ഷാ, സിറാജ് ചൊവ്വ, നൗഷാദ് അതിരുമട എന്നിവര്‍ പങ്കെടുത്തു