Uncategorized

”ഇശലുകളുടെ സുല്‍ത്താന്‍” നവംബര്‍ 21 ന് എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍

ദോഹ. ദോഹയിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ യുടെ പത്താം വാര്‍ഷിത്തോടനുബന്ധിച്ച് സിംഫണി യുടെ സാങ്കേതിക സഹായത്തോടെ അവതരിപ്പിക്കുന്ന ‘ഇശലുകളുടെ സുല്‍ത്താന്‍ എന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നവംബര്‍ 21 ന് എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ കവിതകളും, അദ്ദേഹത്തിന്റെ ജീവിതവും ആസ്പദമാക്കിയുള്ളതാണ് ”ഇശലുകളുടെ സുല്‍ത്താന്‍” എന്ന ഈ മെഗാ ലൈറ്റ് ആന്റ് സൗണ്ട് ഷോ . നവംബര്‍ 21 നു വ്യാഴാഴ്ച വൈകീട്ട് 6.30 നു ആരംഭിക്കുന്ന ഈ ഷോ യുടെ രചന ശ്രീജിത്ത് പൊയില്‍ കാവും, സംവിധാനം ചെയ്യുന്നത് മജീദ് സിംഫണിയും , സഹ സംവിധാനം ചെയ്യുന്നത് സിദ്ദീക്ക് വാടകരയും ആണ്.

ഈ ഷോയുടെ ഒഫിഷ്യല്‍ റേഡിയോ പാര്‍ട്ണര്‍ റേഡിയോ സുനോയും, ഈവന്റ് പാര്‍ട്ണര്‍ ലാസ ഈവന്റസും ആണ്.

100 ല്‍ അധികം അഭിനേതാക്കളും , കൂടാതെ ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട് കലാകാരന്മാരും അണിനിരക്കുന്ന ഈ ഷോ യില്‍ നാട്ടില്‍ നിന്നുള്ള കലാകാരന്മാരും ഭാഗമാക്കുന്നുണ്ട്.
എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ പ്രതേകം സജ്ജമാക്കിയ വളരെ വിശാലമായ സ്റ്റേജില്‍ നടക്കുന്ന ഈ ഷോ ദോഹയിലെ കലാസ്വാദകര്‍ക്ക് വേറിട്ടൊരു അനുഭവം ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ 22 നു വെള്ളിയാഴ്ച ഇതേ വേദിയില്‍ വെച്ച് ദോഹയില്‍ ശബ്ദവും വെളിച്ചവും കൊണ്ട് ഇതിനോടകം പ്രശസ്തമായ സിംഫണി ദോഹയും അതിന്റെ 15 ആം വാര്‍ഷികം ആഘോഷിക്കുകയാണ്. വൈകീട്ട് 6.30 നു തന്നെ ആണ് ഈ മ്യൂസിക്കല്‍ ഷോയും ആരംഭിക്കുക.

ഇന്ത്യയില്‍ ചോട്ടാ റാഫി എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ സൗരവ് കിഷന്‍ നയിക്കുന്ന ഗാനമേളയില്‍ ദോഹയിലെ വേദികളിലൂടെ വളര്‍ന്നു വന്നു കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ഗായിക നിത്യാ മാമനും, ശ്രുതി ശിവദാസും, ഒപ്പം ദോഹയിലെ ഗായകന്മാരായ റിയാസ് കരിയാട്, ആഷിക്ക് മാഹി തുടങ്ങിയവരും അണിനിരക്കുന്ന മെലഡി എക്‌സ്പ്രസ്സ് എന്ന ലൈവ് ഓര്‍ക്കസ്ട്ര അരങ്ങേറും.

പത്താം വാര്‍ഷികം ആഘോഷിക്കുന്ന നാടക സൗഹൃദം ദോഹയുടെയും, പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സിംഫണി ദോഹയുടെയും ഈ രണ്ടു ഷോകളും ആസ്വദിക്കാന്‍ ദോഹയിലെ മുഴുവന്‍ കലാസ്വാദകരെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.

നജ്മയിലെ താജ് ബിരിയാണി റസ്റ്റോറന്റില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തില്‍ നാടക സൗഹൃദം ദോഹ പ്രസിഡഡന്റ് മജീദ് സിംഫണി, സിംഫണി മാനേജര്‍ അനസ് മജീദ് , അന്‍വര്‍ ബാബു, സിദ്ദീഖ് വടകര, ബാവ വടകര, നവാസ്, മുസ്തഫ എലത്തൂര്‍, നിമിഷ നിഷാദ്, ഗഫൂര്‍ കാലിക്കറ്റ് തുടങ്ങിയവരും പങ്കെടുത്തു.

പ്രവേശനം തികച്ചും സൗജന്യം ആയ ഈ ഷോകള്‍ പാസ്സ് മൂലം നിയന്തിക്കുന്നതാണ്.

Related Articles

Back to top button
error: Content is protected !!