Breaking News
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍
ദോഹ. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ഇന്നു മുതല്‍ ആരംഭിക്കും. ഫിഫ വെബ്‌സൈറ്റ് മുഖേനയാണ് ടിക്കറ്റുകള്‍ ലഭിക്കുക.
വിസ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി പ്രീ-സെയില്‍ ടിക്കറ്റുകള്‍ നവംബര്‍ 14 മുതല്‍ ലഭ്യമാക്കിയിരുന്നു.
ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് 40 റിയാല്‍ മുതലും ഫൈനലിന് 200 റിയാല്‍ മുതലും ആയിരിക്കും ടിക്കറ്റ് നിരക്ക് എന്നാണ് പ്രതീക്ഷ. മൂന്ന് ഗെയിമുകളിലുമായി ഏകദേശം 170,000 ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ഒരാള്‍ക്ക് ആറ് ടിക്കറ്റ് വരെ വാങ്ങാം.