Breaking News
ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഇന്ന് തീ പാറും പോരാട്ടം
അമാനുല്ല വടക്കാങ്ങര
ദോഹ. വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പിന്റെ രണ്ടാം സെമിയില്‍ തീ പാറുക തന്നെ ചെയ്യും. അടര്‍ക്കളത്തില്‍ ഏറ്റുമുട്ടുന്നത് കൊലകൊമ്പന്മാര്‍ ആവുമ്പോള്‍ മത്സരം ചൂടുപിടിക്കുമെന്ന് ഉറപ്പിക്കാം.
കെഎംസിസി മലപ്പുറവും കെഎംസിസി കോഴിക്കോട് നേരിട്ടേറ്റുമുട്ടുന്ന ഇന്നത്തെ മല്‍സരം കാല്‍പന്തുകളിയാരാധാകരെ ആവേശത്തേരിലേറ്റും.
ഇന്ന് വൈകുന്നേരം 6.30 ന് ദോഹ സ്‌റ്റേഡിയത്തിലാണ് ആവേശോജ്വലമായ രണ്ടാം സെമി ഫൈനല്‍ നടക്കുക.