Breaking News
മിഡില്‍ ഈസ്റ്റ് മേഖലയിലെ സംഭവ വികാസങ്ങള്‍ ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കര്‍
ദോഹ: ഗാസ മുനമ്പിലെ യുദ്ധത്തിന്റെ ഫലമായി മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഭവിക്കുന്നത് ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ദോഹ ഫോറം 2024-ലെ ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഭൂമിശാസ്ത്രപരമായി വളരെ അകലെയാണെങ്കിലും മേഖലയുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും മെഡിറ്ററേനിയന്‍ രാജ്യങ്ങളില്‍ അഞ്ച് ദശലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫില്‍ മാത്രം 10 ദശലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്.