Local News
ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ദര്‍ബ് അല്‍ സായിയില്‍ നാളെയാരംഭിക്കും

ദോഹ: ഈവര്‍ഷത്തെ ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ ഡിസംബര്‍ 10 ചൊവ്വാഴ്ച മുതല്‍ ഉം സലാലിലെ ദര്‍ബ് അല്‍ സായിയില്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. പരിപാടികള്‍ ഡിസംബര്‍ 18 വരെ തുടരും. സാംസ്‌കാരികവും പൈതൃകപരവുമായ നിരവധി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.