Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സര്‍ സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ റിട്രോ വൈബ് 2024 നാളെ

ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്‌കോസ ഖത്തര്‍ ചാപ്റ്റര്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള മെംബേഴ്‌സ് ഫാമിലി മീറ്റ്അപ്പ് റിട്രോ വൈബ് 2024 നാളെ വൈകുന്നേരം 5 മണി മുതല്‍ വക്രയിലെ റോയല്‍ പാലസ് റെസ്റ്റോറന്റില്‍ വെച്ച് നടക്കും.

1967 നും 2024 നും ഇടയില്‍ തളിപ്പറമ്പ സര്‍ സയ്യിദ് കോളജില്‍ പഠിച്ച, ഖത്തറില്‍ താമസിക്കുന്ന പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് സ്‌കോസ ഖത്തര്‍ ‘. 2000 ഇല്‍ ആരംഭിച്ച കൂട്ടായ്മയുടെ 25 ആം വാര്‍ഷികത്തോട് അനുബന്ധിച്ച് ഖത്തറില്‍ താമസിക്കുന്ന മുഴുവന്‍ പൂര്‍വ വിദ്യാര്‍ത്ഥികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തിയത് . അനേകം ആതുര, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്‌കോസ ഖത്തറിന്റെ മെമ്പേഴ്‌സ് ഫാമിലി മീറ്റിന്റെ ഉദ്ഘാടന സമ്മേളനത്തോടൊപ്പം പഴയ ക്യാമ്പസ് ഓര്‍മ്മകള്‍ പങ്കുവെക്കുന്ന തലമുറകളുടെ സംഗമമായ മീറ്റ് ആന്റ് ഗ്രീറ്റും വ്യത്യസ്തങ്ങളായ നിരവധി കലാ പരിപാടികളും അരങ്ങേറും. പരിപാടിയില്‍ മുഴുവന്‍ അംഗങ്ങളും കുടുംബ സമേതം പങ്കെടുക്കണമെന്ന് ഭാരവാഹികളായ ഹാരിസ്.ഇ ഷൈഫല്‍.ട, സഹദ് എന്നിവര്‍ പത്ര കുറിപ്പിലൂടെ അറിയിച്ചു, പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 77805989 , 55841398 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button