ഖത്തറില്‍ വാരാന്ത്യത്തില്‍ തണുപ്പ് കൂടാന്‍ സാധ്യത

ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ തണുപ്പ് കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മൂടല്‍മഞ്ഞിന് സാധ്യതയുള്ളതില്‍ ദൂരക്കാഴ്ച കുറയാം. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
താപനില കുറഞ്ഞത് 17 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 25 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രവചിക്കപ്പെടുന്നത്.