ഖത്തര്‍ ദേശീയ ദിനാഘോഷ വേളയില്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദോഹ. ഡിസംബര്‍ 12 മുതല്‍ 21 വരെ നടക്കുന്ന ഖത്തര്‍ ദേശീയ ദിനാഘോഷ വേളയില്‍ വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അലങ്കാരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയന്ത്രണങ്ങള്‍ അനുസരിച്ച്, വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡിലോ കളറിങ്ങിലോ ടിന്റ് പാടില്ല, കൂടാതെ വാഹനത്തിന്റെ നിറം മാറ്റരുത്.
ഉപയോഗിച്ച അലങ്കാരങ്ങള്‍ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കാന്‍ പാടില്ല. വാഹനത്തിന് മുകളില്‍ കയറി യാത്ര ചെയ്യുന്നതും വാതിലുകള്‍ തുറന്നിട്ട് യാത്ര ചെയ്യുന്നതും അനുവദനീയമല്ല തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍