Breaking News

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ്

ദോഹ: 2024 ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം കൂറ്റന്‍ സ്‌ക്രീനുകളിലൂടെ കാണിക്കാനൊരുങ്ങി ലുസൈല്‍ ബൊളിവാര്‍ഡ് .
ഫുട്‌ബോള്‍ ആവേശവും ദേശീയ ദിന പരിപാടികളും ലുസൈല്‍ ബൊളിവാര്‍ഡിനെ കൂടുതല്‍ ശ്രദ്ധേയമാക്കും.

വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് 1.3 കിലോമീറ്റര്‍ ദൂരത്തില്‍ ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ ഉണ്ടായിരിക്കും. മൈലാഞ്ചി, ഫെയ്സ് പെയിന്റിംഗ്, കളറിംഗ് സ്റ്റേഷനുകള്‍, ടി-ഷര്‍ട്ട് കളറിംഗ്, പ്രാദേശിക കരകൗശല വസ്തുക്കള്‍, കുട്ടികള്‍ക്കുള്ള പരമ്പരാഗത ഖത്തരി ഗെയിമുകള്‍ എന്നിവ ബൊളിവാര്‍ഡിലെ ചില സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടുന്നു. സന്ദര്‍ശകര്‍ക്ക് വേദിയില്‍ പ്രാദേശിക ഖത്തരി പാചകരീതികളും ആസ്വദിക്കാം. ഡിസംബര്‍ 18 ന് ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കുന്ന ദേശീയ ദിനാഘോഷങ്ങള്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുമെന്ന്
ലുസൈല്‍ സിറ്റി സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!