Local News

ഇമ ഫാമിലി മീറ്റ് സംഘടിപ്പിച്ചു


ദോഹ. ഖത്തറിലെ എടവനക്കാട് നായരമ്പലം മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഇമ (എടവനക്കാട് മഹല്ല് അസോസിയേഷന്‍) അംഗങ്ങള്‍ക്കും കുടുബങ്ങള്‍ക്കും ആയി ഫാമിലി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ദുഖാനില്‍ നടന്ന പരിപാടി പ്രസിഡന്റ് അനീഷ് ഉത്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്ക്രട്ടറി ആഷിക്കിന്റെ സ്വാഗതതോട് കൂടി ആരംഭിച്ച പരുപാടിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ അരങ്ങേറി. വിവാഹം ചെയ്തയക്കപെട്ട സഹോദരിമാരുടെ കുടുംബങ്ങള്‍ അടക്കം 200 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടികള്‍ക്ക് ഫാമിലി മീറ്റ് കമ്മിറ്റി അംഗങ്ങള്‍ ആയ ജൗഹര്‍ ,ഷിയാസ് , അംജദ് അഫ്സല്‍ ,ഫൈസല്‍ എക്‌സ്‌കോം കമ്മറ്റി അംഗങ്ങള്‍ ആയ അജ്മല്‍ ,ഷഫീക് സലിം ജെസില്‍ ,സുറൂര്‍ നിറാസ് എന്നിവര്‍ നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!