Breaking News
അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ സമാപിച്ചു
ദോഹ. ഖത്താറ കള്‍ച്ചറല്‍ വില്ലേജ്, സേഫ് ഫ്ലൈറ്റ് സൊല്യൂഷന്‍സ് എന്നിവയുടെ സഹകരണത്തോടെ വിസിറ്റ് ഖത്തര്‍ സംഘടിപ്പിച്ച അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ സമാപിച്ചു . ഡിസംബര്‍ 12 ന് ആരംഭിച്ച ഫെസ്റ്റിവലില്‍ 21 രാജ്യങ്ങളില്‍ നിന്നുള്ള 50 ബലൂണുകളാണ് പങ്കെടുത്തത്.
കത്താറയിലെ തെക്കന്‍ പാര്‍ക്കിംഗ് ഏരിയയില്‍ നടക്കുന്ന പരിപാടി ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 10 വരെ 10 ദിവസത്തെ കാലയളവില്‍ നടക്കും. അള്‍ജീരിയ, കാനഡ, ചൈന, അയര്‍ലന്‍ഡ്, ജപ്പാന്‍, കസാക്കിസ്ഥാന്‍, മാസിഡോണിയ, നെതര്‍ലാന്‍ഡ്‌സ്, റൊമാനിയ, സ്ലൊവാക്യ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഹംഗറി, ജര്‍മ്മനി, യുഎസ്, ബെല്‍ജിയം, ലിത്വാനിയ, പോളണ്ട്, ഫ്രാന്‍സ്, യുകെ, ബ്രസീല്‍ എന്നിവയായിരുന്നു ഈ വര്‍ഷത്തെ ബലൂണ്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തത്.