Breaking News
6089 യാത്രക്കാരും 1,604 ജീവനക്കാരുമായി കോസ്റ്റ സ്‌മെറാള്‍ഡ എന്ന പടുക്കൂറ്റന്‍ ക്രൂയിസ് കപ്പല്‍ ദോഹയില്‍

ദോഹ. 6089 യാത്രക്കാരും 1,604 ജീവനക്കാരുമായി കോസ്റ്റ സ്‌മെറാള്‍ഡ എന്ന പടുക്കൂറ്റന്‍ ക്രൂയിസ് കപ്പല്‍ ദോഹയില്‍
കാര്‍ണിവല്‍ കോര്‍പ്പറേഷന്റെയും പിഎല്‍സിയുടെയും അനുബന്ധ സ്ഥാപനമായ കോസ്റ്റ ക്രൂയിസിന്റെ കീഴിലുള്ള ഈ കപ്പല്‍ ഇറ്റാലിയന്‍ പതാകയ്ക്ക് കീഴിലാണ് യാത്ര ചെയ്യുന്നത്.
1,678 ക്രൂ അംഗങ്ങള്‍ക്കൊപ്പം ഏകദേശം 6,600 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.
ആധുനിക സൗകര്യങ്ങളോടെ രൂപകല്പന ചെയ്ത കപ്പലിന് 323.6 മീറ്റര്‍ നീളവും 37.2 മീറ്റര്‍ വീതിയും ഉണ്ട്. 1,550 ക്യാബിനുകള്‍, നിരവധി വിനോദ മേഖലകള്‍, രണ്ട് നീന്തല്‍ക്കുളങ്ങള്‍, ഒരു ഹെല്‍ത്ത് ക്ലബ്, 11 വൈവിധ്യമാര്‍ന്ന റെസ്റ്റോറന്റുകള്‍ എന്നിവയും കപ്പലിന്റെ സവിശേഷതകളാണ്.