Breaking News
ക്യാമ്പ് ചെയ്യുന്നവര്‍ പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങള്‍ സ്വീകരിക്കണം
ദോഹ. വിന്ററില്‍ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുന്നവര്‍ പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങള്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ക്യാമ്പിംഗ് രീതികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണിത്.
പരിസ്ഥിതി സൗഹൃദ ശൈത്യകാല ക്യാമ്പിംഗ് എന്നത് ചവറ്റുകുട്ടകള്‍ പാക്ക് ചെയ്യുക മാത്രമല്ല, സാധ്യമായ എല്ലാ വിധത്തിലും പരിസ്ഥിതി ആഘാതം കുറയ്ക്കുക കൂടിയാണെന്ന് മന്ത്രാലയം ഒരു പോസ്റ്റില്‍ പറഞ്ഞു.
”ബയോഡീഗ്രേഡബിള്‍ സോപ്പുകള്‍ ഉപയോഗിക്കുന്നത് മുതല്‍ ജലം സംരക്ഷിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ക്യാമ്പിംഗ് സമയത്ത് പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം ക്യാമ്പംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.