Local News
യൂത്ത് ഫോറം ഖത്തർ ഫാമിലി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ കായിക ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഫോറം ഫാമിലി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. വക്റ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടന്ന സ്പോർട്സ് മീറ്റിൽ യൂത്ത് ഫോറത്തിന്റെ ഖത്തറിലെ വിവിധ സോണുകളിൽ നിന്നുളള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.പെനാൾട്ടി ഷൂട്ടൗട്ട്, വടം വലി, പുഷ് അപ് ചലഞ്ച് തുടങ്ങി പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ കായികയിനങ്ങൾ അരങ്ങേറി.ആക്ടിംഗ് പ്രസിഡണ്ട് ആരിഫ് അഹ് മദ് ഫാമിലി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.ജൂനിയർ,സബ് ജൂനിയർ വിഭാഗങ്ങളിലായി കുട്ടികൾക്കായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.യൂത്ത് ഫോറം ഖത്തർ കേന്ദ്ര കമ്മറ്റിയും സ്‌പോര്‍ട്‌സ് വിംഗ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനദാനം കേന്ദ്ര കമ്മിറ്റിയംഗങ്ങൾ നിർവഹിച്ചു.