Breaking News

ഇന്‍ജാസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ബ്ലൂ ലെജന്റ്‌സ് ചാമ്പ്യന്‍മാര്‍

ദോഹ. ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിംഗ് ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന വിവിധ കായികമത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്‍ജാസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വൈറ്റ് ആര്‍മിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്ലൂ ലെജന്റ്‌സ് ചാമ്പ്യന്മാരായി. ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പുരോഗമിച്ച കളിയുടെ അവസാന നിമിഷത്തില്‍ അബ്ദുല്‍ മജീദ് നേടിയ ഏക ഗോളിലാണ് ബ്ലൂ ലെജന്‍ഡ്‌സ് ചാമ്പ്യന്മാരായത്.

നേരത്തെ റെഡ് വാരിയേഴ്‌സും യെല്ലോ സ്‌ട്രൈക്കേഴ്‌സും തമ്മില്‍ നടന്ന ആവേശകരമായ ലൂസേഴ്‌സ് ഫൈനല്‍ 1-1 ന് സമനിലയില്‍ അവസാനിച്ച് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ റെഡ് വേരിയര്‍സിനെ പരാജയപ്പെടുത്തി യെല്ലോ സ്ട്രൈക്കേഴ്സ് മൂന്നാം സ്ഥാനക്കാരായി.

ബ്ലൂ ലെജിന്‍ഡ്സിലെ നഫാഹ് അബ്ദുല്ല ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയപ്പോള്‍ മികച്ച കളിക്കാരനായി വൈറ്റ് ആര്‍മിയിലെ മഹ്‌മൂദിനെയും എമര്‍ജിംഗ് പ്ലയറായി അമാന്‍ അബ്ദുല്‍ ഹകീമിനെയും മികച്ച ഗോളിയായി റെഡ് വാരിയേഴ്‌സിന്റെ അന്‍സാര്‍ അന്‍വറലിയെയും തിരഞ്ഞെടുത്തു.
ജൂനിയേര്‍സ് ഫുട്‌ബോളില്‍ യെല്ലോ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായപ്പോള്‍ റണ്ണേഴ്സ് ആപ്പായി വൈറ്റ് ആര്‍മിയും, ബ്ലൂ ലെജന്ഡ്‌സ് മൂന്നാം സ്ഥാനക്കാരായും മാറി.

സബ് ജൂനിയര്‍ തലത്തില്‍ ബ്ലൂ ലെജന്ഡ്‌സ് ചാമ്പ്യന്മാരായും വൈറ്റ് ആര്‍മി രണ്ടാം സ്ഥാനത്തും യെല്‍ലോ സ്ട്രൈക്കേഴ്സ് മൂനാം സ്ഥാനത്തും നിലയുറപ്പിച്ചു.

വിജയികള്‍ക്കുള്ള മെഡലുകളുടെയും ട്രോഫികളുടെയും വിതരണം ഡോ. മുഹമ്മദ് , ഡോ. ജാസിര്‍ , ആഷിഖ് , നിയാസ് കാവുങ്ങല്‍ ,അബൂബക്കര്‍ ബാലുശ്ശേരി , മുജീബ് റഹിമാന്‍ മിശ്കാത്തി, സ്വലാഹുദ്ധീന്‍ സലാഹി, ഖാലിദ് കാട്ടുപാറ ,ഉമര്‍ സ്വലാഹി എന്നിവര്‍ നിര്‍വഹിച്ചു, മുഹമ്മദലി മൂടാടി, അബ്ദുല്‍ ഹക്കീം പിലാത്തറ, ഷഹാന്‍ വി കെ, സെലു അബൂബക്കര്‍, മുഹമ്മദ് ഫബില്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!