Local News
വേള്‍ഡ് മലയാളീ ഫെഡറേഷന്‍ മിഡില്‍ ഈസ്‌റ് റീജിയന്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തു
ദോഹ. വേള്‍ഡ് മലയാളീ ഫെഡറേഷന്‍ മിഡില്‍ ഈസ്‌റ് റീജിയന്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തു . കിംസ് ഹെല്‍ത്ത് കെയറില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ ഗ്ലോബല്‍, മിഡില്‍ ഈസ്റ്റ്, നാഷണല്‍ കൗണ്‍സില്‍ നേതാക്കളോടൊപ്പം കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിങ് മാര്‍ക്കറ്റിങ് ലീഡ് മസാഹിര്‍,ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് മുഹമ്മദ് സുഹൈല്‍ പയേരി, ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന്‍ ഭാരവാഹികളായ സവിത, ഷിഹാബുദീന്‍, സന്തോഷ് കണ്ണംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 7 വെള്ളിയാഴ്ച മുന്‍തസ പാര്‍ക്കിലാണ് വാക്കത്തോണ്‍ നടക്കുന്നത്.