Local News

ഖത്തര്‍ മലയാളി ഇന്‍ഫ്‌ലൂവന്‍സെര്‍സി ന്റെ ‘ഇന്‍സ്പൈറ 2025’ വെള്ളിയാഴ്ച

ദോഹ. ഖത്തറിലെ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ കൂട്ടായ്മയായ മൂണ്‍ ഇവന്റ്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്‍സ്‌പെയറ 2025 ല്‍ പ്രശസ്ത മെന്റലിസ്റ്റും മിറക്കിള്‍ ബസ്റ്ററുമായ ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന ട്രിക്സ് മാനിയ ഫെബ്രുവരി 7 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും.. ഖത്തറിലെ പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ ചുരികയുടെ സംഗീതവിരുന്നും തുടര്‍ന്നുണ്ടാവും..

മുന്‍കൂട്ടി നല്‍കിയിട്ടുള്ള സൗജന്യ പാസുകള്‍ ഉപയോഗിച്ചാണ് പ്രവേശനം.. മെന്റലിസം അടിസ്ഥാനമാക്കിയുള്ള തീം ഷോ ആയതുകൊണ്ട് വൈകുന്നേരം 5 ന് ഗേറ്റ് ഓപ്പണ്‍ ചെയ്തു വൈകുന്നേരം 6.15ന് ഗേറ്റ് അടക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. താജ് ബിരിയാണി ടൈറ്റില്‍ സ്‌പോണ്‍സര്‍ ആകുന്ന പരിപാടിയുടെ പ്രയോജകര്‍ മൂണ്‍ ഇവന്റസ് ആണ്.

Related Articles

Back to top button
error: Content is protected !!