Local News
സൂഖ് വാഖിഫിലെ രണ്ടാമത് ഇന്ത്യന്‍ മാമ്പഴോത്സവത്തിന് ഉജ്വല തുടക്കം

ദോഹ. സൂഖ് വാഖിഫിലെ രണ്ടാമത് ഇന്ത്യന്‍ മാമ്പഴോത്സവത്തിന് ഉജ്വല തുടക്കം . ഇന്ത്യന്‍ അംബാസഡര്‍ വിപുലിന്റെയും നിരവധി അംബാസഡര്‍മാരുടെയും സാന്നിധ്യത്തില്‍, സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിലെ സാങ്കേതിക കാര്യ വകുപ്പ് ഡയറക്ടര്‍ അബ്ദുള്‍റഹ്‌മാന്‍ സായിദ് അല്‍ നുഐമി മേള ഉദ്ഘാടനം ചെയ്തു.
ആയിരക്കണക്കിന് കിലോ മാങ്ങകളാണ് ആദ്യത്തെ രണ്ട് ദിനങ്ങളില്‍ വില്‍പന നടന്നത്.
മാമ്പഴോല്‍സവം ജൂണ്‍ 21 വരെ സാധാരണ ദിനങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയുമായിരിക്കും