വേള്‍ഡ് മലയലാളി ഫെഡറേഷന്‍ ഖത്തര്‍ ഘടകം വാക്കത്തോണ്‍ സംഘടിപ്പിച്ചു

ദോഹ : ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയലാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് റീജിയന്റെ ഹെല്‍ത്ത് ഫോര്‍ ഓള്‍ എന്ന പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ഘടകം കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ 200ല്‍ പരം ആളുകളെ പങ്കെടിപ്പിച്ചുകൊണ്ട് ദോഹയിലെ മുംതസ പാര്‍ക്കില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു .
കിംസ് ഹെല്‍ത്ത്, ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിേയഷന്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാനും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് പൗലോസ് തെപ്പലയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
വാക്കത്തോണ്‍ പ്രചാരണാര്‍ത്ഥം ഖത്തറില്‍ എത്തിയ വേള്‍ഡ് മലയലാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ ഡോ.ലാല്‍ കൃഷ്ണ( ഒമാന്‍ ) , പി.എന്‍. ബാബുരാജന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായ വക്കത്തോണില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എംസി മെമ്പര്‍ ഹംസ യുസഫ് ,വേള്‍ഡ് മലയലാളി ഫെഡറേഷന്‍ ഗ്ലോബല്‍ നേതാക്കളായ റിജാസ് ഇബ്രാഹിം , കെ.ആര്‍. ജയരാജ് എന്നിവരോടൊപ്പം മിഡില്‍ ഈസ്റ്റ് റീജിയന്‍ നേതാക്കളും അണി നിരന്നു.
വേള്‍ഡ് മലയലാളി ഫെഡറേഷന്‍ ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകല പ്രകാശന്റെ നേതൃത്വത്തില്‍ മെഡിറ്റേഷന്‍ സെഷനും സംഘടിപ്പിച്ചു. . വേള്‍ഡ് മലയലാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് സെക്രട്ടറി രുഷാര റിജാസ് , ഖത്തര്‍ കോര്‍ഡിനേറ്റര്‍ അജാസ് അലി , സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍ ,കണ്‍വീനര്‍ ജാസ്മിന്‍ താഹിര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഹെല്‍ത്ത് ഫോര്‍ ഓള്‍ എന്ന പദ്ധതിയുടെ ഭാഗമായി മിഡില്‍ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും വേല്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ ഉള്‍പ്പെടെയുള്ള ഒട്ടനവധി ആരോഗ്യ പരിപാലന പരിപാടികള്‍ നടന്നു വരുന്നു.