കാലിക്കറ്റ് സര്‍വകലാശാലയില്‍ അറബി വ്യാകരണ പഠനങ്ങളുടെ വളര്‍ച്ചയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ഫെബ്രുവരി 27 ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലഅറബി വിഭാഗവും ജാമിഅ മദീനത്തുന്നൂര്‍ അറബി വിഭാഗവും സംയുക്തമായി ‘അറബി വ്യാകരണ പഠനങ്ങളുടെ വളര്‍ച്ച: കാലാന്തരങ്ങങ്ങളിലൂടെ’ എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 27 ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാറില്‍ അറബി വ്യാകരണ പഠനത്തിന്റെ ചരിത്രപരമായ വളര്‍ച്ചയെക്കുറിച്ചും വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഉണ്ടായ മാറ്റങ്ങളെ ക്കുറിച്ചും ചര്‍ച്ച ചെയ്യും. അറബി വ്യാകരണത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങള്‍, മുഖ്യ പ്രഭാഷണങ്ങള്‍ എന്നിവയും സെമിനാറിന്റെ ഭാഗമാകും.
ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഭാഷാശാസ്ത്ര പണ്ഡിതരും ഗവേഷകരും പങ്കെടുക്കുന്ന ഈ സെമിനാര്‍, അറബി വ്യാകരണ ഗവേഷണങ്ങളില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഗവേഷണാത്മകമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍
https://forms.gle/Q6QGfnfoMuXAm6ot9 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8113996879, +91 80861 09568 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.