ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 2025 ലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തറില്‍ നിന്നും അഞ്ച് പേര്‍

ദോഹ: ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 2025 ലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തറില്‍ നിന്നും അഞ്ച് പേര്‍ . 32 വ്യവസായങ്ങളില്‍ നിന്നും 29 രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെയാണ് ഈ അഭിമാനകരമായ പട്ടിക അംഗീകരിക്കുന്നത്, അവരെ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതും വിജയകരവുമായ നേതാക്കളായാണ് കാണുന്നത്.
25 എന്‍ട്രികളുമായി ബാങ്കിംഗ്, സാമ്പത്തിക സേവന മേഖലയിലെ വനിതാ നേതാക്കള്‍ 2025 പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നു, തുടര്‍ന്ന് ഒമ്പത് എന്‍ട്രികളുമായി ആരോഗ്യ സംരക്ഷണ, സാങ്കേതികവിദ്യ മേഖലകള്‍ മുന്നിലാണ്.
ക്യൂഎന്‍ബി ക്യാപിറ്റലിന്റെ സിഇഒ മീര അല്‍ അതിയ്യയാണ് ഖത്തറില്‍ നിന്നും പട്ടികയില്‍ മുന്നില്‍ (32-ാം സ്ഥാനം) , സിദ്ര മെഡിസിന്‍ സിഇഒ ഇയാബോ ടിനുബു-കാര്‍ച്ച് ( 59 ാം സ്ഥാനം), മൈക്രോസോഫ്റ്റ് ഖത്തര്‍ ജനറല്‍ മാനേജര്‍ ലാന ഖലഫ് ( 66), കൊമേഴ്സ്യല്‍ ബാങ്കിന്റെ സിഒഒയും എക്സിക്യൂട്ടീവ് ജനറല്‍ മാനേജരുമായ ലിയോണി റൂത്ത് ലെത്ത്ബ്രിഡ്ജ് (74) , അല്‍ ഫാലെഹ് എജ്യുക്കേഷണല്‍ ഹോള്‍ഡിംഗിന്റെ സിഇഒ ഷെയ്ഖ അന്‍വര്‍ ബിന്ത് നവാഫ് അല്‍ താനി (77)
എന്നിവരാണ് ലിസ്റ്റില്‍ ഇടം നേടിയ ഖത്തറില്‍ നിന്നുള്ള വനിതകള്‍