Breaking News
ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 2025 ലെ ‘ഗവണ്‍മെന്റിലെ മികച്ച 20 അറബ് വനിതകളുടെ പട്ടികയില്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍ താനി മുന്നില്‍

ദോഹ: ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ 2025 ലെ ‘ഗവണ്‍മെന്റിലെ മികച്ച 20 അറബ് വനിതകളുടെ പട്ടികയില്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍ താനി മുന്നില്‍ .
ഖത്തര്‍ മ്യൂസിയംസ്, ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, റീച്ച് ഔട്ട് ടു ഏഷ്യ, ഖത്തര്‍ ലീഡര്‍ഷിപ്പ് സെന്റര്‍ എന്നിവയുടെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍, ഖത്തറിന്റെ സാംസ്‌കാരിക സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കുന്നതില്‍ ശൈഖ മയാസ വഹിക്കുന്ന നിര്‍ണായക പങ്കിനുള്ള അംഗീകാരമാണിത്.