Breaking News
നമ്മുടെ പരിസ്ഥിതി… സുസ്ഥിര ദാനം

ദോഹ. 2025 ലെ ഖത്തര്‍ പരിസ്ഥിതി ദിനത്തിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ‘നമ്മുടെ പരിസ്ഥിതി… സുസ്ഥിര ദാനം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ചു.
ജീവിതത്തിന്റെയും വികസനത്തിന്റെയും സ്ഥിരമായ ഉറവിടമായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ മുദ്രാവാക്യത്തിന് ആഴത്തിലുള്ള പ്രാധാന്യമുണ്ട്. മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പരിസ്ഥിതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും, ഭാവി തലമുറകള്‍ക്കായി അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും, അവയുടെ നേട്ടങ്ങള്‍ ക്ഷയിക്കുകയോ ദോഷം വരുത്തുകയോ ചെയ്യാതെ നിലനിര്‍ത്തുന്നതിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കേണ്ടതിന്റെ ആവശ്യകതയും ഇത് എടുത്തുകാണിക്കുന്നു.
ഫെബ്രുവരി 26 ആണ് ഖത്തര്‍ പരിസ്ഥിതി ദിനം.