
Uncategorized
കതാറയില്‍ നടക്കുന്ന പതിമൂന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലില്‍ വന്‍ ജനപങ്കാളിത്തം
ദോഹ. കതാറയില്‍ നടക്കുന്ന പതിമൂന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലില്‍ വന്‍ ജനപങ്കാളിത്തം. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് പതിമൂന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള കന്നുകാലി ഉടമകളുടെ ഗണ്യമായ പങ്കാളിത്തവും മേളയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 24 ന് സമാപിക്കും.